
സ്വന്തം ലേഖകൻ
പാലാ : സാമൂഹ്യവിരുദ്ധര്‍ വീടിന്റെ മതിലിടിച്ച് നിരത്തിയതായ രോഗികളായ വൃദ്ധദമ്പതികളുടെ പരാതി. തോടനാല്‍ കല്ലേപ്പുരയിടത്തില് രാമചന്ദ്രനും ഭാര്യ ലൈല രാമചന്ദ്രനുമാണ് പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ പുരയിടത്തോട് ചേര്‍ന്ന് കെട്ടിയ മതില് സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് ജെ.സി.ബിയ്ക്ക് ഇടിച്ച് തകര്‍ത്തതായാണ് പരാതി. കൊഴുവനാല്‍ പഞ്ചായത്തിലും പാലാ പൊലീസിലും പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
പഞ്ചായത്ത് റോഡുമായി തിരിച്ചിട്ടുള്ള സ്ഥലത്ത് ഇവര്‍ പുതുതായി നാലരയടി ഉയരത്തില്‍ പണിത മതിലാണ് 30 ഓളം പേര് ചേര്‍ന്ന് ജെ.സി.ബിക്ക് ഇടിച്ച് തകര്‍ത്തത്. ഒന്നരലക്ഷം രൂപയോളം നഷ്ടമുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മതില് പൊളിച്ചത് ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കൊഴുവനാല്‍ പഞ്ചായത്ത് മെമ്പര്‍ രമ്യാ രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നിന്ന് കൊഴുവനാല്‍ പഞ്ചായത്തില്‍ നിന്നുമായി കൊച്ചുകൊട്ടാരം – പൂതക്കുഴി റോഡ് നിര്‍മ്മാണത്തിന് 13 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ കല്ലേപ്പുരയിടത്തോട് ചേര്‍ന്നുള്ള ഭാഗത്ത് പുതുതായി മതില് പണിതത് റോഡിലേക്കിറക്കിയാണെന്ന് പഞ്ചായത്ത് എന്‍ജിനിയര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികാരികള്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും ഇത് വകവയ്ക്കാതെ വീട്ടുകാര്‍ അവിടെ മതില് പണിത് ഉയര്‍ത്തുകയാണ് ചെയ്തത്. വീണ്ടും പഞ്ചായത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃതമായി പഞ്ചായത്ത് റോഡില്‍ പണിത മതില് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഉയര്‍ത്തിയ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായാണ് മതില് ഇടിച്ചിട്ടതെന്നും ഇവര്‍ പറഞ്ഞു.



