കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണം; ഉന്നതതല സമിതി റിപ്പോർട്ട് 13ന് ; ഡയറക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു
സ്വന്തം ലേഖകൻ
കോട്ടയം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി നിയോഗിച്ച ഉന്നത സമിതി ഈ മാസം 13 നകം റിപ്പോർട്ട് സമർപ്പിക്കും. ഡയറക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
അനുഭവ സമ്പത്ത് പരിഗണിച്ചാണ് ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്ത് വെച്ചത്.
ഡയറക്ടറുടെ പ്രായപരിധി സംബന്ധിച്ച് ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കട്ടെയെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് സ്ഥാപന ചെയർമാൻ. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ആദ്യം നിയോഗിച്ച കമ്മീഷന് മുന്നിൽ ഡയറക്ടർ ശങ്കർ മോഹൻ തെളിവെടുപ്പിന് ഹാജരായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ഥികള്‍ക്കൊപ്പം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി.
അതേസമയം വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.