play-sharp-fill
ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമം ; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമം ; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പുത്തൻചന്തയിൽ ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകൾ ആര്യ കൃഷ്ണയെയാണ് (16) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടിയെ മൂത്ത സഹോദരന്‍ കണ്ടത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠിക്കാൻ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നതിന്റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരിൽ നിന്നും പിടിഎ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

കുട്ടിയുടെ മാതാപിതാക്കൾ പഴയചന്ത ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്നവരാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവർക്ക് മൂന്ന് കുട്ടികളാണ്.
വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച ആര്യകൃഷ്ണ.