കേബിൾക്കുരുക്ക് ഒരു അഴിയാക്കുരുക്കോ? കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം ; ബൈക്ക് യാത്രക്കാരന് മുഖത്തും കഴുത്തിനും പരിക്ക് ; അപകടം മകനൊപ്പം യാത്ര ചെയ്യവേ
സ്വന്തം ലേഖകൻ
കൊച്ചി : കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കൽ അപ്പക്കുടത്ത് ശ്രീനി(40)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളമശേരി തേവയ്ക്കൽ – മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. ശ്രീനി മകന്റെ കൂടെ ബൈക്കിൽ പോകുകയാണ് കേബിൾ കഴുത്തിൽ കുരുങ്ങിയത്. ഇതോടെ കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നു ശ്രീനി പറയുന്നു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ മുഖത്തും കഴുത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസം എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. എറണാകുളം സ്വദേശി സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. റോഡിലേക്കു വീണ സാബുവും ഭാര്യയും തലനാരിഴയ്ക്കാണ് അന്നു രക്ഷപെട്ടത്.