കായംകുളത്ത് ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്‌; വി വേണുവിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു.

കായംകുളത്തുവച്ച്‌ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ വേണു, ഭാര്യ ശാരദ മുരളീധരന്‍, മകന്‍ ശബരി അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വേണുവിന്റെ മൂക്കിന്റെ പാലത്തിനും നെറ്റിക്കും യൂറിനറി ബ്ലാഡറിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ഐസിയുവിലാണ്.

തദ്ദേശ വകുപ്പ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്.