
സ്വന്തം ലേഖകൻ
കോട്ടയം: ബാംഗ്ലൂരിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയം വടവാതൂർ വള്ളോംപറമ്പിൽ
വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ ജി. സോമനാ(26)ണ് മരിച്ചത്.
ബാംഗ്ലൂരിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ശരൺ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി സംബന്ധമായി കെട്ടിടത്തിൻ്റെ എട്ടാം നിലയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം 5.40 ഓടെയാണ് അപകടം.തുടർന്ന് അപകടത്തില്‍ ശരണ്‍ മരിച്ചതായി ബംഗളൂരുവില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെയാണ് അപകട വിവരം വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
.
വിവരം അറിഞ്ഞ് ബന്ധുക്കൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പോസ്റ്റ് മാർട്ടത്തിന് ശേഷം നാളെ മൃതദേഹം കോട്ടയത്ത് എത്തിക്കും.
മാതാവ് പൊന്നമ്മ കെ.പി, (കെ എസ് എഫ് ഇ മണർകാട്)സഹോദരങ്ങൾ: ശരത്ത് വി. സോമൻ, ശ്യാം വി. സോമൻ, ശ്രാവൺ വി. സോമൻ (ഇരട്ട സഹോദരൻ).