video
play-sharp-fill

തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി  അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

Spread the love

സ്വന്തം ലേഖിക

വൈക്കം: തലയോലപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് പിടികൂടി.

അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ജോസഫ് മകൻ നിഖിൽ പി.ജെ (24) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ഒക്ടോബർ മാസം 9ന് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 92 കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന നിഖിൽ ഒളിവിൽ പോവുകയായിരുന്നു.

ഈ കേസിൽ മറ്റു പ്രതികളായ രഞ്ജിത്ത് രാജു, കെൻസ് സാബു എന്നിവരെയും കൂടാതെ ഇവർക്ക് സാമ്പത്തികമായി സഹായം ചെയ്തു കൊടുത്തിരുന്നവരെയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയായിരുന്നു. ഒളിവിൽ പോയ നിഖിലിനുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, തലയോലപ്പറമ്പ് എസ്.ഐ ദീപു ടി.ആർ, സിവി എൻ.ജി, സുശീലൻ, എ.എസ്.ഐ മാരായ റോജിമോൻ, പ്രമോദ്, പ്രകാശ്, സി.പി.ഓ മാരായ പ്രവീൺ,അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.