ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്‌കാരം; മികച്ച വെബ്സൈറ്റ്, മൊബൈൽ സംരംഭക വിഭാഗങ്ങളിലാണ് പുരസ്‌കാരം.

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയ്ക്ക് ദേശീയ തലത്തിൽ ആദരം.ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്‌കാരം ലഭിച്ചു.

video
play-sharp-fill

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയും പുരസ്കാരം ഏറ്റുവാങ്ങി.

ന്യൂഡൽഹി വിഗ്യാൻ ഭവനിലെ പ്ലീനറി ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണംചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെബ്സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച വെബ്സൈറ്റ്, മൊബൈൽ സംരംഭക വിഭാഗങ്ങളിലാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകുന്ന പുരസ്‌കാരത്തിന് ജില്ലയുടെ വെബ് സൈറ്റ് (kottayam.gov.in ) അർഹമായത്.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തത്.