
മിസ് കേരള 2022 : കേരളത്തിൻ്റെ അഴക് റാണി ലിസ് ജയ്മോന്‍ ജേക്കബ് കോട്ടയം സ്വദേശി ;ഗുരുവായൂര്‍ സ്വദേശി ശംഭവി റണ്ണര്‍ അപ്പ്
സ്വന്തം ലേഖകൻ
മിസ് കേരള 2022 വിജയ കിരീടം ചൂടി ലിസ് ജയ്മോന്‍ ജേക്കബ്.കോട്ടയം സ്വദേശിയാണ് ലിസ്.
കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാര്‍ഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്മോന്‍ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്.
ഗുരുവായൂര്‍ സ്വദേശിയായ ശംഭവിയാണ് റണ്ണര്‍ അപ്പ്. നിമ്മി കെ പോള്‍ മൂന്നാമതുമെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് മിസ് കേരള. 1999ലാണ് മിസ് കേരളയ്ക്ക് തുടക്കം ഇടുന്നത്.
സിനിമ, മോഡലിങ്, ഫാഷന്‍ ഡിസൈനിങ്, വ്യോമയാനം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിലേക്ക് നിരവധി താരങ്ങള്‍ക്ക് ഇതുവഴി അവസരം ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഞ്ജിനി ഹരിദാസ്, ഗായത്രി സുരേഷ്, ദീപ്തി സതി, പ്രതിഭ സായ്, വിബിത വിജയന്‍, റീനു മാത്യൂസ്, ഇന്ദു തമ്ബി എന്നിവര്‍ ഇക്കൂട്ടത്തില്‍ ചിലരാണ്.
Third Eye News Live
0
Tags :