video
play-sharp-fill

രാഹുൽ ഗാന്ധിയുടെ സന്ദർശനം; 29 ലെ നിയമസഭ സമ്മേളനം മാറ്റിവെച്ചു.

രാഹുൽ ഗാന്ധിയുടെ സന്ദർശനം; 29 ലെ നിയമസഭ സമ്മേളനം മാറ്റിവെച്ചു.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെ തുടർന്ന് ചൊവ്വാഴ്ച്ച ചേരേണ്ട നിയമസഭാ സമ്മേളനം മാറ്റിവെച്ചു. പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും. പ്രതിപക്ഷത്തിൻറെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ച്ചത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചത്. ഇന്നലെ ചേർന്ന നിയമസഭാ കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സന്ദർശന പരിപാടികളുടെ ഭാഗമായിട്ടാണ് 29 ന് രാഹുൽ കൊച്ചിയിലെത്തുന്നത്. ദേശീയ അധ്യക്ഷൻറ സന്ദർശന പരിപാടിയിൽ പ്രതിപക്ഷത്തെ മിക്ക എംഎൽഎമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടർന്നായിരുന്നു സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെത്തുന്ന രാഹുൽഗാന്ധി മറൈൻഡ്രൈവിൽ ബൂത്ത് പ്രസിഡൻറുമാരുടേയും മഹിളാ വൈസ് പ്രസിഡൻറുമാരുടേയും യോഗത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. രാവിലെ 10.30 ന് നെടുമ്ബാശ്ശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ എംഐ ഷാനവാസിൻറെ വീട് സന്ദർശിക്കും.

2.30 മുതൽ ഗസ്റ്റ്ഹൗസിൽ യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്യും. 3.15-ന് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് 5.45 ന് രാഹുൽ ദില്ലിയിലേക്ക് മടങ്ങും