
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരില്‍ മാണി സി കാപ്പന് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫംഗം സഞ്ചരിച്ച വാഹനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം.
വാഹനത്തില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടും അളവു കുറച്ചുകാണിച്ച് അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ അട്ടിമറിക്കാന്‍ നീക്കം നടന്നതായാണ്ന ആരോപണം. കേസിൽ ഉന്നതതല ഇടപെടല്‍ ഉണ്ടായതായാണ് സംശയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ ക്യാമ്പയിന് ആഹ്വാനം ചെയ്ത സര്‍ക്കാരാണ് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധിയുടെ പേഴ്സണല്‍ സ്റ്റാഫംഗവും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടും ചെറുവിരലനക്കാത്തത്. ‘ചിലരുടെ ലഹരിമരുന്ന് കടത്ത് കുഴപ്പമാണ്… ചിലരുടേത് കുഴപ്പമില്ല’ എന്ന മട്ടിലാണ് പോലീസ് അന്വേഷണത്തിന്റെ ഗതി. അപകടത്തിന്റെ മറവില്‍ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം.
ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പുലര്‍ച്ചെ 3 മണിക്ക് എംഎല്‍എയുടെ സ്റ്റാഫും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുന്നത്. സംഭവത്തില്‍ എംഎല്‍എയുടെ സ്റ്റാഫ് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദാരുണ സംഭവത്തില്‍ നാടാകെ നടുങ്ങുകയും ദു:ഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിവസ്തുക്കളില് ഏറ്റവും വിപണമൂല്യമുള്ളതാണ് എംഡിഎംഎ. എംഎല്‍എയുടെ സ്റ്റാഫംഗം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എംഡിഎംഎ എങ്ങനെയെത്തി എന്നതിലാണ് അന്വേഷണം ഉണ്ടാകേണ്ടത്. അന്വേഷണത്തില്‍ ഇനിയും മെല്ലെപ്പോക്ക് ഉണ്ടായാല്‍ ഭരണകക്ഷിയില്‍നിന്നുതന്നെ പോലീസിനെതിരെ സമരപരിപാടികള്‍ക്ക് ആലോചനയുണ്ട്







