Spread the love

സ്വന്തം ലേഖകൻ
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

video
play-sharp-fill

തോട്ടപ്പള്ളിയിൽ ട്രാവൻകൂർ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതി.
മലപ്പുറം വെണ്ടല്ലൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് പ്രതി ജീവനക്കാരെക്കൊണ്ട് ആളുകളെ വിളിപ്പിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും മെഡിക്കൽ എടുക്കാൻ രേഖകളുമായി വരാൻ ആവശ്യപ്പെടും.
തുടർന്ന് അപേക്ഷകരിൽനിന്ന് 6000 രൂപ വീതം ഈടാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണസംഘത്തിൽ എസ്. ഐ. ഗിരീഷ് കുമാർ, സി. പിമാരായ ബിബിൻ ദാസ്, ജോസഫ് ജോയ് എന്നിവർ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു