play-sharp-fill
കൈക്കൂലി കൊടുക്കാൻ കാശുണ്ടോ? കോട്ടയം നഗരസഭയിൽ എന്തും നടക്കും; കണ്ടം നികത്താം, റോഡ് കൈയ്യേറാം, അനധികൃത കെട്ടിടം നിർമിക്കാം;  നിയമപരമായി പെർമിറ്റ് എടുത്ത് കെട്ടിടം പണിയാൻ ശ്രമിച്ചാൽ അപേക്ഷകൻ ചത്താലും പെർമിറ്റ് കിട്ടില്ല; സർവ്വത്ര അഴിമതിയുമായി നഗരസഭയുടെ എൻജിനീയറിങ് വിഭാഗം; എം എൽ റോഡിൽ നിർമ്മിക്കുന്ന വനിതാ ഷോപ്പിംഗ് മാളിൻ്റെ നിർമ്മാണത്തിന് 12 കുഴിയ്ക്കും 10 കമ്പിയ്ക്കുമായി 40 ലക്ഷം രൂപ ചെലവാക്കി കോട്ടയം നഗരസഭ; നഗരസഭയുടെ അസ്ഥിവാരം തോണ്ടുന്നതാര് ..?

കൈക്കൂലി കൊടുക്കാൻ കാശുണ്ടോ? കോട്ടയം നഗരസഭയിൽ എന്തും നടക്കും; കണ്ടം നികത്താം, റോഡ് കൈയ്യേറാം, അനധികൃത കെട്ടിടം നിർമിക്കാം; നിയമപരമായി പെർമിറ്റ് എടുത്ത് കെട്ടിടം പണിയാൻ ശ്രമിച്ചാൽ അപേക്ഷകൻ ചത്താലും പെർമിറ്റ് കിട്ടില്ല; സർവ്വത്ര അഴിമതിയുമായി നഗരസഭയുടെ എൻജിനീയറിങ് വിഭാഗം; എം എൽ റോഡിൽ നിർമ്മിക്കുന്ന വനിതാ ഷോപ്പിംഗ് മാളിൻ്റെ നിർമ്മാണത്തിന് 12 കുഴിയ്ക്കും 10 കമ്പിയ്ക്കുമായി 40 ലക്ഷം രൂപ ചെലവാക്കി കോട്ടയം നഗരസഭ; നഗരസഭയുടെ അസ്ഥിവാരം തോണ്ടുന്നതാര് ..?

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലി കൊടുക്കാൻ കാശുണ്ടോ? കോട്ടയം നഗരസഭയിൽ എന്തും നടക്കും. അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥർ കോട്ടയം നഗരസഭയെ കൂത്തുപാള എടുപ്പിക്കുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് നഗരസഭയിലെ മൂന്ന് കൗൺസിലർമാരാണ്


കൈയ്യിൽ കാശുണ്ടെങ്കിൽ കോട്ടയം നഗരസഭയിൽ കണ്ടം നികത്താം, റോഡ് കൈയ്യേറാം, അനധികൃത കെട്ടിടം നിർമിക്കാം ആരും ഒന്നും ചോദിക്കാൻ വരില്ല. കാണേണ്ടവരെ കൃത്യമായി കാണണമെന്ന് മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലി കൊടുക്കാൻ താല്പര്യമില്ലാതെ നിയമപരമായി പെർമിറ്റ് എടുത്ത് കെട്ടിടം പണിയാനോ, വ്യവസായം തുടങ്ങാനോ ശ്രമിച്ചാൽ അപേക്ഷകൻ ചത്താലും കോട്ടയം നഗരസഭയിൽ നിന്ന് പെർമിറ്റ് കിട്ടില്ല. മോട്ടോർ വാഹന വകുപ്പിൽ ഏജന്റില്ലാതെ ചെല്ലുന്ന സാധാരണക്കാരന്റെ അവസ്ഥയാകും അപേക്ഷകന് . പട്ടി ചന്തയ്ക്ക് പോകുന്നതു പോലെ കേറി ഇറങ്ങി നടക്കുക മാത്രമേ ഉണ്ടാകൂ

ലൈഫ് പദ്ധതിയിൽ പണിയുന്ന വീടിന്റെ ഷെയ്ഡ് പോലും പൊളിപ്പിച്ച പാരമ്പര്യമാണ് കോട്ടയത്തെ എഞ്ചിനീയറിംഗ് വിഭാഗത്തിന്. മുൻപ് അവധി ദിവസങ്ങളിലടക്കം കൃത്യമായ പരിശോധന നടക്കുമായിരുന്നു. ഇപ്പോൾ പരിശോധന ഓഫീസിലെ കസേരയിലിരുന്നായി മാറി. ഇതോടെ വ്യാപകമായി റോഡ് കൈയേറ്റവും കണ്ടം നികത്തലും തുടങ്ങി. നഗരത്തിൽ വ്യാപകമായി റോഡും ഫുട്പാത്തും കൈയ്യേറി കെട്ടിടം നിർമിക്കുകയാണ്.

2.5 കോടി രൂപ ചെലവിൽ മൂന്ന് നിലയുള്ള വനിതാ ഷോപ്പിങ് മാൾ എം എൽ റോഡിലെ പഴയ ഇറച്ചി മാർക്കറ്റ് പൊളിച്ചുമാറ്റി അവിടെ നിർമിക്കുമെന്നാണ് അധികൃതർ രണ്ടുവർഷം മുൻപ് പറഞ്ഞിരുന്നത്. വനിതകൾക്കു മാത്രമാകും കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുകയെന്നും താഴത്തെ നില പൂർണമായും പാർക്കിങ് സൗകര്യത്തിനു മാറ്റുമെന്നുമാണ് അധികൃതർ രണ്ട് വർഷം മുൻപ് പറഞ്ഞത്.

എന്നാൽ ഇറച്ചി മാർക്കറ്റ് പൊളിച്ചു മാറ്റിയെ
ങ്കിലും ഒരു നില പോലും പണിയാൻ രണ്ടുവർഷം ആയിട്ടും കോട്ടയം നഗരസഭയ്ക്ക് ആയില്ല. 12 കുഴികൾ കുത്തിയതല്ലാതെ യാതൊരു പണിയും ചെയ്യാൻ അധികൃതർക്കായില്ല.കഴിഞ്ഞവർഷം മാത്രം ഷോപ്പിംഗ് മാളിന്റെ നിർമ്മാണത്തിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്.

രണ്ടുവർഷമായിട്ടും കുഴി കുത്തൽ അല്ലാതെ മറ്റൊന്നും നടത്താൻ കോട്ടയം നഗരസഭയ്ക്ക് ആയില്ല എന്നതാണ് യാഥാർത്ഥ്യം.12 കുഴികൾ കുത്തിയതിന് ചെലവായത് ആകട്ടെ 4004630 രൂപയാണ്.

തേർഡ് ഐ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് ഉള്ളത്. ഇതോടെ വനിതാ ഷോപ്പിംഗ് മാൾ നിർമാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ വിജിലൻസിന് പരാതി നൽകി