play-sharp-fill
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; കോട്ടയം സ്വദേശിയില്‍ നിന്ന് തട്ടിയത് ഒൻപതര ലക്ഷം രൂപ; കളളനോട്ട് കേസടക്കം നിരവധി കേസുകളിലെ പ്രതിയായ ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; കോട്ടയം സ്വദേശിയില്‍ നിന്ന് തട്ടിയത് ഒൻപതര ലക്ഷം രൂപ; കളളനോട്ട് കേസടക്കം നിരവധി കേസുകളിലെ പ്രതിയായ ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖിക

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ സ്ത്രീയില്‍ നിന്ന് ഒൻപതര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളളനോട്ട് കേസടക്കം മറ്റു നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇന്‍സ്റ്റഗ്രാം വഴി പരിചയം സ്ഥാപിക്കുക, വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുക, എതിര്‍ക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുക നിരവധി പരാതികളാണ് ബേപ്പൂര്‍ സ്വദേശി അശ്വിന്‍ വി മേനോനെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൊലീസിന് കിട്ടിയത്.

പരാതികളെല്ലാം വിദേശത്ത് നിന്ന് ഇ മെയിലില്‍ കിട്ടിയതായതിനാല്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് കഴിയാതെ വന്നു.

ഇതിനിടെയാണ് വിവാഹ വാഗ്ദാനം നല്‍കി തന്‍റെ പക്കല്‍ നിന്ന് 9.50 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി കോട്ടയം സ്വദേശി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

2020ല്‍ പത്തനംതിട്ട സ്വദേശിയെയും 2021ല്‍ ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു സ്ത്രീയെയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിച്ചിരുന്നു. വിവാഹ മോചിതരോ പ്രായമായിട്ടും വിവാഹം കഴിക്കാത്തവരോ ആയ സ്ത്രീകളെ അതും ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്.

പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറിലായിരുന്നു ഇയാള്‍ സ്റ്റേഷനിലെത്തിയത്. ഇവരില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ കൈക്കലാക്കിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് എന്ന പേരിലും സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയിനര്‍ എന്ന പേരിലുമെല്ലാമാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ സ്വയം പരിചയപ്പെടുത്തിയരുന്നത്. എന്നാല്‍ ഇതെല്ലാം തട്ടിപ്പിന് കളമൊരുക്കാനായി നല്‍കിയ വ്യാജ വിവരങ്ങളാണെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ അശിന്‍ മേനോനെ റിമാന്‍ഡ് ചെയ്തു.