ശബരിമലയില്‍ അരവണയ്ക്ക് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക; കീടനാശിനിയുടെ അംശമടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയിൽ നിന്ന് കണ്ടെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയില്‍ അരവണയ്ക്ക് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക . കീടനാശിനിയുടെ അംശമടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഒരു സ്വകാര്യ സ്ഥാപനം നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി പരിശോധന നടത്താന്‍ നിര്‍ദേശം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസില്ലാത്ത 30 സ്ഥാപനങ്ങൾ, 48 സ്ഥാപനങ്ങൾ അടപ്പിച്ചു ഹൈക്കോടതിയില്‍ ഹാജരാക്കിയ ലാബ് പരിശോധനാ റിപ്പോര്‍ട്ട് നാളെ പരിഗണിക്കും. അതേസമയം സംസ്ഥാന വ്യാപകമായുള്ള പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമായി തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് 547 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ പരിശോധന നടന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കണ്ടെത്തിയ 48 കടകളാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.