video
play-sharp-fill

വിട പ്രിയപ്പെട്ട പെലെ; ഇതിഹാസ താരത്തിൻ്റെ  സംസ്കാരം ഇന്ന്; കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കൂ.

വിട പ്രിയപ്പെട്ട പെലെ; ഇതിഹാസ താരത്തിൻ്റെ സംസ്കാരം ഇന്ന്; കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കൂ.

Spread the love

സ്വന്തം ലേഖകൻ
വിട പറഞ്ഞ ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ സംസ്കാരം ഇന്ന്. സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിലെത്തിക്കും. .

കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കൂ.ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദർശനത്തിന് എത്തിച്ചത്.

എൺപത്തി രണ്ടാം വയസിൽ ഡിസംബർ 30നാണ് പെലെ അന്തരിച്ചത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.

എഡ്‍സൺ ആരാൻറസ് ഡൊ നസിമെൻറോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിൻറെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്.

പതിനഞ്ചാം വയസിലാണ് കളി തുടങ്ങിയത്. പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. പതിനാറാം വയസിൽ ബ്രസീൽ ഫുട്ബോൾ ടീമിലെത്തി. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.