play-sharp-fill
തിരുവനന്തപുരത്ത് കർമ്മ ബ്യൂട്ടിപാർലറിൽ കയറി കട ഉടമയെ വെട്ടിയ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് കർമ്മ ബ്യൂട്ടിപാർലറിൽ കയറി കട ഉടമയെ വെട്ടിയ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുളിയറക്കോണം കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പിൽ ശാല പൊലീസ് അറസ്റ്റ് ചെയ്തു.

കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര പുത്തൻവീട്ടിൽ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ആർ എസ് എസ് പ്രവർത്തകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിയറക്കോണം ബ്യൂട്ടിപാർലർ നടത്തുന്ന സച്ചു എന്നു വിളിക്കുന്ന കിരൺ ലാൽ ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് പ്രതികളായ മനീഷും, രാജീവും പുളിയറക്കോണം ബ്യൂട്ടിപാർലറിൽ അതിക്രമിച്ച് കയറുകയും ഒന്നാം പ്രതിയായ മനീഷ് വെട്ടുകത്തി കൊണ്ട് കടയുടമയായ കിരൺലാലിന്‍റെ കഴുത്തിന് വെട്ടുകയുമായിരുന്നു.

കിരൺ ലാൽ ഒഴിഞ്ഞ് മാറിയത് കൊണ്ട് വെട്ട് ഷോൾഡറിൽ കൊണ്ട് മുറിഞ്ഞു. ഈ സമയം രണ്ടാം പ്രതിയായ രാജീവ് കിരൺ ലാലിനെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ കിരൺ ലാൽ ആശുപത്രി ചികിത്സയിലാണ്. കിരൺ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.