
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സിൻ്റെ മരണം; ഡിവൈഎഫ്ഐ പ്രവർത്തകർ മലപ്പുറം കുഴിമന്തി ഹോട്ടൽ അടിച്ചു തകർത്തു; വീഡിയോ കാണാം
സ്വന്തം ലേഖിക
കോട്ടയം: ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം മലപ്പുറം കുഴിമന്തി ഹോട്ടൽ അടിച്ചു തകർത്തു.
ഹോട്ടലിൽ നിന്ന് കുഴിമ ന്തി കഴിച്ച്
ഭക്ഷ്യവിഷബാധയേറ്റ് നഴ്സിൻ്റെ മരിച്ചതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
വീഡിയോ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളജ് അസ്‌ഥി രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസര്‍ രശ്‌മി രാജാ(32)ണു മരിച്ചത്.
മെഡിക്കല്‍ കോളജ് നഴ്‌സിങ്
ഹോസ്‌റ്റലില്‍ താമസിക്കുന്ന ഇവര്‍ 29 നു കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി (പാര്‍ക്ക്) ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്‌തു വരുത്തിയ ‘അല്‍ഫാം’ കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
രാത്രിയില്‍ ഛര്‍ദ്ദിയും, ശ്വാസതടസവും , വയറിളക്കവുമുണ്ടായതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗവസ്‌ഥ ഗുരുതരമാവുകയും വൃക്കയിലും കരളിലും അണുബാധയുണ്ടാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ ഡയാലിസിസ് നടത്തിയെങ്കിലും രാത്രി ഏഴിനു മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
തിരുവനന്തപുരം പ്ലാമുട്ടുകട തോട്ടത്ത്‌വിളാകത്ത് വിനോദ് കുമാറിന്റെ ഭാര്യയാണു രശ്‌മി രാജ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്ബതികളുടെ മകളാണ്. സഹോദരന്‍ വിഷ്‌ണു രാജ്