
കോട്ടയത്തെ മലപ്പുറം കുഴിമന്തിയിലെ ഭക്ഷ്യവിഷബാധ; വില്ലനായി എത്തിയത് മയോണൈസെന്ന് സൂചന; ബാര്‍ബി ക്യൂ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി; പരിശോധനകളില്ലാതെ ജില്ലയിലെ ഹോട്ടലുകൾ; അധികൃതർ കണ്ണടയ്ക്കുമ്പോൾ ഇനിയും എത്ര ജീവനുകൾ പൊലിയും…?
സ്വന്തം ലേഖകൻ
കോട്ടയം: പരിശോധനകള്‍ നിലച്ചതോടെ ഹോട്ടലുകളും റെസ്‌റ്ററന്‍റുകളും വീണ്ടും പഴയപടി തന്നെയായി.
കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള റെസ്റ്റോറന്‍റില്‍ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നഴ്‌സ് ഇന്നലെ മരിച്ചു. ഇരുപതോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത നാളില്‍ പല ഹോട്ടലുകളിലും റെസ്‌റ്ററന്‍റുകളിലും ബാര്‍ബി ക്യൂ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്
ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്.
ബാര്‍ബി ക്യൂവിനും അല്‍ഫാമിനും കുഴിമന്തിക്കും പഴകിയ ഇറച്ചി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മസാലയും മറ്റു ചേരുവകളും ചേര്‍ക്കുമ്പോള്‍ ആളുകള്‍ക്ക് രുചിവ്യത്യാസം അനുഭവപ്പെടുന്നില്ല.
അതിനാല്‍ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.
ക്രിസ്മസും അവധിക്കാലവും ആയതിനാല്‍ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്‌റ്ററന്‍റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു.
വൈകുന്നേരങ്ങളില്‍ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അല്‍ഫാമുമാണ്. ഇതിനാണ് ആവശ്യക്കാരേറെയുള്ളത്. കോഴിയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് അമിത ലാഭത്തിനായി ചത്ത കോഴിയേയും കുഴിമന്തിയുണ്ടാക്കാൻ ഫാമുകളില്‍ നിന്നു വാങ്ങാന്നുണ്ട്.
ചത്ത കോഴിയെ ഉപയോഗിക്കുന്നതിനു പുറമേ കോഴിയിറച്ചി നല്ല രീതിയില്‍ വേവിക്കുന്നില്ലെന്നും പരാതിയുണ്ട്. പലയിടത്തും തുറസായ സ്ഥലത്തും വൃത്തിഹീനമായ സ്ഥലത്തുമാണ് ഇതുണ്ടാക്കുന്നത്. പാചകം ചെയ്യുന്നവര്‍ക്കാകട്ടെ ഭക്ഷ്യസുരക്ഷാ നിയമം നിഷ്‌കര്‍ഷിക്കുന്ന യാതൊരു മാനദണ്ഡവുമില്ല.
മയോണൈസിനെതിരെയും പരാതി വ്യാപകമാണ്.
ഷവര്‍മ കഴിച്ച് കാസര്‍കോഡ് ചെറുവത്തൂരില്‍ വിദ്യാര്‍ഥി മരിച്ച സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യ സുരക്ഷാ വിഭാഗവും വ്യാപകമായ പരിശോധനയും മറ്റും നടത്തിയിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞതോടെ ഇത് അവസാനിക്കുകയും എല്ലാം പഴയ പടിയാകുകയും ചെയ്തു.
കോട്ടയം സംക്രാന്തിയില്‍ യുവതിയുടെ മരണത്തിനിടയാക്കി വിഷംവിളമ്പിയ ഹോട്ടലില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് നിരവധി പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റത്. അതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഈ ഹോട്ടല്‍ പൂട്ടിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഉദ്യോഗസ്‌ഥരുടെ ഈ അനാസ്‌ഥയ്‌ക്കും മനഃപൂര്‍വമുള്ള വീഴ്‌ചയ്‌ക്കും പൊതുജനം നല്‍കിയ വിലയാണ് മുപ്പത്തിമൂന്നുകാരിയായ രശ്‌മിയുടെ ജീവന്‍.
രശ്മിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പ്ലാമുട്ടുകട തോട്ടത്ത്‌വിളാകത്ത് വിനോദ് കുമാറിന്റെ ഭാര്യയാണു രശ്‌മി രാജ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളാണ്. സഹോദരന്‍ വിഷ്‌ണു രാജ്