നാടൻ കളികൾ പാഠ്യവിഷയമാക്കും; തദ്ദേശീയ കായികയിനങ്ങൾക്കായി ഭാരതീയ ഗെയിംസ് ആരംഭിക്കും ;പദ്ധതിക്ക് കീഴിലെ ആദ്യ ഇന്ത്യൻ സ്കൂൾ മത്സരം ജനുവരിയിൽ നടക്കും

Spread the love

സ്വന്തം ലേഖകൻ

സ്കൂളുകളിൽ തദ്ദേശീയ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ വർഷം മുതൽ ഭാരതീയ ഗെയിംസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്ത്യൻ നോളജ് സിസ്റ്റം ( ഐ കെ എസ് )വിഭാഗം തയ്യാറാക്കിയ പദ്ധതി രേഖ പ്രകാരമാണ് നടപടി.

പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായികാധ്യാപകർക്ക് മുൻതൂക്കം നൽകും. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകൻ്റെ വിവരങ്ങൾ ഐ കെ എസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകർക്ക് ഐഎഎസ് പ്രത്യേക പരിശീലനം നൽകും. പരിശീലനം പൂർത്തീകരിച്ച അധ്യാപകർക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാൻ സാധിക്കൂ.

സ്കൂളുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കുമെന്ന് ഐഎഎസ് വ്യക്തമാക്കി. കബഡി പോലെയുള്ള കായികയിനങ്ങൾ ഇനി സ്കൂളുകളിൽ പാഠ്യവിഷയമാകും പദ്ധതിക്ക് കീഴിലെ ആദ്യ ഇന്ത്യൻ സ്കൂൾ മത്സരം ജനുവരിയിൽ നടക്കും എന്ന് ഐ കെ എസ് എ ദേശീയ കോർഡിനേറ്റർ ഗന്തി എസ്. മൂർത്തി പറഞ്ഞു ‘

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിച്ച അധ്യാപകർ വിദ്യാർഥികൾ എന്നിവർക്ക് അവരുടെ ദേശീയ റാങ്കിൽ അനുസരിച്ച് പ്രശംസാപത്രം നൽകും ഇതിനോടകം നിരവധി സ്കൂളുകൾ കുട്ടികൾക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 75 കായിക ഇനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം ജൂലൈയിൽ പുറത്തിറക്കിയിരുന്നു .