നാട്യ ഗുരുശ്രേഷ്ഠ പുരസ്കാരം കോട്ടയം ഭവാനി ചെല്ലപ്പന്;അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് നാട്യ ഗുരു ശ്രേഷ്ഠ പുരസ്കാരം
സ്വന്തം ലേഖകൻ
തിരുവനന്തപുരത്തെ നാട്യോദയ കൾച്ചറൽ ആന്റ് റിസർച്ച് സെന്ററിന്റെ
നാട്യ ഗുരു ശ്രേഷ്ഠ പുരസ്കാരം.ഭാരതീയ നൃത്ത ഇതിഹാസമായിരുന്ന ഡോ. ഗുരു ഗോപിനാഥിന്റെ
ശിഷ്യയും കേരള നടനം ആചാര്യയുമായ കോട്ടയം ഭവാനി ചെല്ലപ്പന്.ശതാഭിഷിക്തയായ ഭവാനി ചെല്ലപ്പൻ തൊണ്ണൂറ്റിയേഴാം പിറന്നാൾ നിറവിലാണ്
പുരസ്കാരം സമ്മാനിക്കുന്നത്.
അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് നാട്യ ഗുരു ശ്രേഷ്ഠ പുരസ്കാരം.തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം
സമ്മാനിക്കും.
കേരള നടനത്തിന്റെ തനതു ശൈലി തിരിച്ചു പിടിക്കാൻ ഭവാനി ചെല്ലപ്പന്റെ നേതൃത്വത്തിൽ 2023ജനുവരി രണ്ടിനു രാവിലെ 9.30 മുതൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ കേരള നടനംശില്പശാലയും ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ ഭവാനി ടീച്ചറിന്റെ ശിഷ്യ കല്ലമ്പലം ഇ. ജി. അപർണ ശർമ്മ രചിച്ച
കേരള നടനത്തിന്റെ സ്വരൂപം പഠനവും സാധ്യതകളും എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.ചടങ്ങ് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്യും.
,
കൂടിയാട്ടം സെന്റർ ഡയറക്ടർ ഏറ്റുമാനൂർ കണ്ണൻ, നർത്തകി കുസുമം ഗോപാലകൃഷ്ണൻ
തുടങ്ങിയവർ സംബന്ധിക്കും.വൈകുന്നേരം 4.30 ന് ഭവാനി ചെല്ലപ്പനും ശിഷ്യഗണങ്ങളും ചേർന്ന് കേരളം നടനം തനതു ശൈലി നൃത്താവിഷകാരം നടത്തും.