
നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്; കേന്ദ്ര സര്‍ക്കാരിന് ഇന്ന് നിര്‍ണായക ദിനം….!
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.
ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പ്രസ്താവിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ ഏകകണ്ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ്‌മൂലത്തിലെ വിശദീകരണം.
സാമ്പത്തിക വിഷയങ്ങളില്‍ തങ്ങളുടെ തിരുമാനങ്ങളെ പുന:പരിശോധിയ്ക്കാനുള്ള സുപ്രീംകോടതിയുടെ അവകാശം പരിമിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു.
2016 നവംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്.