
സ്വന്തം ലേഖിക
കോട്ടയം: പുതുവര്‍ഷപ്പുലരിയില്‍ വാഗമണ്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകള്‍ക്ക് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതായി പരാതി.
അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കത്തിനശിച്ചതായി ഉടമകള്‍ പറഞ്ഞു. കോലാഹലമേട് വെടിക്കുഴി സദേശികളായ ലാവണ്യദാസ്, പി കെ രമേശ്, രത്തിന ഭായ് എന്നിവരുടെ കടകളാണ് ഇന്നലെ അര്‍ധ രാത്രിക്ക് ശേഷം കത്തി നശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 10 മണിയോടെയാണ് കടകള്‍ അടച്ച് പോയത്. പുലര്‍ച്ചെയാണ് ഇവിടെ കടകളില്‍ നിന്നും പുകയുയരുന്നത് കണ്ടത്.
ഉടന്‍ തന്നെ പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു. പീരുമേട് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ലാവണ്യ ദാസിനാണ്. ബംഗളൂരുവില്‍ നിന്ന് ന്യൂഇയര്‍ വ്യാപാരത്തിനായി കഴിഞ്ഞ ദിവസമാണ് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തത്.
പി കെ രമേശനും രത്തിനത്തിനുമായി രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിവരെ ഈ ഭാഗത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നതാണ്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്വകാര്യ ഹോട്ടല്‍ കടയുടമകള്‍ ഉപരോധം സംഘടിപ്പിച്ചു.
മൂന്നു ദിവസത്തിനുള്ളില്‍ പ്രതികള അറസ്റ്റ് ചെയ്യാമെന്ന വാഗമണ്‍ സിഐയുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.