video
play-sharp-fill
ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നു; പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നു; പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖിക

ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു.

പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുകുകയാണ്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്കാണ് ഇത് ഒഴുകിയിറങ്ങുന്നത്.

നദിയിലെ ഒഴുക്ക് നിലച്ചതോടെ കോളറ അടക്കം സാംക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദീജലത്തില്‍ ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം കൂടി നദിയിലേക്ക് ഒഴുക്കുന്നത്.

പമ്പി തീരത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ആരോഗ്യവിഭാഗമാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.