play-sharp-fill
തിരുവനന്തപുരം പേട്ടയിൽ  ഓട്ടം ഓടുന്നതിനെ ചൊല്ലി ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു; മർദ്ദനമേറ്റ് ഒരാൾ മരിച്ചു; മരിച്ചത് ഹൃദ്രോ​ഗിയായ ഓട്ടോഡ്രൈവർ; പൊലീസിൽ പരാതി നല്കി ബന്ധുക്കൾ

തിരുവനന്തപുരം പേട്ടയിൽ ഓട്ടം ഓടുന്നതിനെ ചൊല്ലി ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു; മർദ്ദനമേറ്റ് ഒരാൾ മരിച്ചു; മരിച്ചത് ഹൃദ്രോ​ഗിയായ ഓട്ടോഡ്രൈവർ; പൊലീസിൽ പരാതി നല്കി ബന്ധുക്കൾ

തിരുവനന്തപുരം: ഓട്ടം ഓടുന്നതിനെ ചൊല്ലി തിരുവനന്തപുരം പേട്ടയിൽ ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി . ആനയറ കുടവൂര്‍ സ്വദേശി ജയകുമാറി(58)നെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോ‍ഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


2007ൽ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തും ജയകുമാറിന് മര്‍ദനമേറ്റോയെന്ന കാര്യം സ്ഥിരിക്കാനാണ് നീക്കം.