video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeLocalKottayamപക്ഷിപ്പനി: കോട്ടയം ജില്ലയിൽ കർഷകർക്ക് ഈ വർഷം നൽകിയ നഷ്ടപരിഹാരം 88.68 ലക്ഷം; ദുരിതം മാറാതെ...

പക്ഷിപ്പനി: കോട്ടയം ജില്ലയിൽ കർഷകർക്ക് ഈ വർഷം നൽകിയ നഷ്ടപരിഹാരം 88.68 ലക്ഷം; ദുരിതം മാറാതെ കർഷകർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പക്ഷിപ്പനി മൂലം വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിൽ താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് സർക്കാർ ഈ വർഷം നൽകിയത് 88.68 ലക്ഷം രൂപ.

രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവിന് നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിലുള്ള താറാവുകൾക്ക് 200 രൂപ നിരക്കിലുമാണ് മാർച്ചിൽ നഷ്ടപരിഹാരം നൽകിയതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കർഷകർക്ക് നൽകിയ തുക: രമണൻ (7,00,000), അനീഷ് സോമൻ (6400), പി.എസ്. സജിമോൻ (60,000), സുദർശനൻ (60,000), സുനിമോൻ (6,71,000), സുരേഷ് (6,97,600), തങ്കച്ചൻ (4,83,400),
എം.കെ. ഉദയപ്പൻ (395800), വി.വി. വിദ്യാധരൻ (30000), വിദ്യാനന്ദൻ (763400), വിനോദ് (511600), ബിജു (156600), ഗിരീഷ് (253000), ഹംസ (970800), ലാലൻ (329600), മദനൻ (1027600), നാസർ (315000), പി.ആർ. രാഹുൽ (623400), രഘു (812800).

പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെ നഷ്ടമായ കർഷകർക്ക് 2016ൽ 2.86 കോടി രൂപയും 2021ൽ 50.44 ലക്ഷവും നഷ്ടപരിഹാരമായി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments