video
play-sharp-fill

കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്;  ഇടുക്കി രാജകുമാരിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഇടുക്കി രാജകുമാരിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Spread the love

ഇടുക്കി: കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി അഥിതി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കുളപ്പാറചാൽ കാത്തിരംമൂട്ടിൽ സിജു ക്ലീറ്റസാണ് പിടിയിലായത്. വ്യാഴാഴ്ച്ച പകൽ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സിജു ഇയാളുടെ ഒട്ടോറിക്ഷയുമായി രാജകുമാരി ബി ഡിവിഷന് സമീപം യുവതി താമസിക്കുന്ന വീട്ടിലെത്തി.

കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി യുവതി അകത്തേയ്ക്ക് പോയ സമയം ഇയാൾ വീടിനുള്ളിൽ കയറി മുൻ വശത്തെ വാതിൽ കുറ്റിയിട്ടു. പിന്നീട് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.

കുതറി മാറി അടക്കള വാതിൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച യുവതിയെ വലിച്ച് നിലത്തിട്ടു. ഇവിടെ നിന്നും യുവതി മുൻ വശത്തെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും സമീപ വാസികളെ അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ അറിഞ്ഞതോടെ പ്രതി ഓട്ടോയുമായി രക്ഷപ്പെട്ടു. പിന്നീട് രാജാക്കാട് എസ് ഐ അനൂപിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. എ എസ് ഐ ബിനോജ്, മധു, ബിജു, ദിലീപ്, റസിയ, ഭാവന എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.