പത്തനംതിട്ട വെണ്ണിക്കുളത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ കയത്തില്‍ വീണു; ​ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: വെണ്ണിക്കുളത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ കയത്തില്‍ വീണ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. പടുതോട് സ്വദേശി ബിനു സോമനാണ് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ബിനുസോമന്‍. ഉരുൾപൊട്ടൽ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്‍ഡ്രില്ല് സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കൊല്ലവും വെള്ളപ്പെക്കത്തിൽ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒൻപത് മണിയോടെ മോക്ഡ്രിൽ തുടങ്ങിയത്. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

എൻഎഡിആർഎഫ്, അഗ്നിശമന സേന എന്നിവരുടെ നിർദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തിൽ വീണത്. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്‍ന്നെന്നാണ് നാട്ടുകാർ പറയുന്നത്.

സമയോജിതമായി രക്ഷപെടുത്തുന്നതിൽ എൻഡിആർഎഫിനും ഫയർഫോഴ്സിനും വീഴ്ച വന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാർക്ക് പരിതിയുണ്ട്. നിലവിൽ തിരുവല്ലയിലെ ആശുപത്രിയിൽ കഴിയുന്ന ബിനുവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം