video
play-sharp-fill

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം ; മർദ്ദനം ക്രിസ്മസ് തലേന്ന്  ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ റീൽസായി പ്രചരിപ്പിച്ചു ; പരാതിയിൽ പോലീസ് അന്വേഷണം

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം ; മർദ്ദനം ക്രിസ്മസ് തലേന്ന് ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ റീൽസായി പ്രചരിപ്പിച്ചു ; പരാതിയിൽ പോലീസ് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം . കൂവപ്പള്ളി സ്വദേശി ജോബിക്കാണ് ക്രിസ്തുമസിന്റെ തലേന്നാൾ മര്‍ദ്ദനമേറ്റത്. ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ   മൊബൈലിൽ പകർത്തിയ അക്രമികൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

ലഹരിമരുന്നിന് അടിമയായ യുവാക്കളുടെ സംഘമാണ് ജോബിയെ മർദ്ദിച്ചത്. പരുക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജോബിയുടെ  പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

അതേസമയം പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനും മയക്കുമരുന്ന് ഉപയോഗത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും.  

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group