video
play-sharp-fill

കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സിബിഐയെ ഏല്‍‌പിച്ചത് ദൈവാധീനം; പ്രതികരിച്ച്‌ അഡ്വ. ജയശങ്കര്‍‌

കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സിബിഐയെ ഏല്‍‌പിച്ചത് ദൈവാധീനം; പ്രതികരിച്ച്‌ അഡ്വ. ജയശങ്കര്‍‌

Spread the love

സ്വന്തം ലേഖിക

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍.

കേസന്വേഷണം കേരള പൊലീസിന് വിട്ടു കൊടുക്കാതെ സി ബി ഐയെ ഏല്‍പിച്ചത് ദൈവാധീനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“മാപ്പു നല്‍കൂ മഹാമതേ…ആറു പതിറ്റാണ്ടിലധികം നീണ്ട പൊതു പ്രവര്‍ത്തന കാലത്ത് ഉമ്മന്‍ചാണ്ടി ഇതുപോലെ ഒരാരോപണം ഒരിക്കലും നേരിട്ടിട്ടില്ല. പരാതിക്കാരി പറയുന്നത് വേദവാക്യം എന്നാണ് നീതിപീഠം പോലും പറയുന്നത്. കേസന്വേഷണം കേരള പൊലീസിനു വിട്ടു കൊടുക്കാതെ സിബിഐയെ ഏല്പിച്ചത് ദൈവാധീനം.”- എന്നാണ് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തയ്‌ക്കൊപ്പം ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയ്ക്കും മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി ജെ പി ദേശീയ നേതാവുമായ എ പി അബ്ദുള്ളക്കുട്ടിയ്ക്കുമാണ് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി നേരത്തെ പ്രതികരിച്ചിരുന്നു.