ചങ്ങനാശ്ശേരി വാഴൂർ റോഡിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവം ; ഡ്രൈവർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ : മധ്യവയസ്കൻ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ. പ്രയ്സ് ഹോമിൽ ആൻഡ്രൂസ് മകൻ ലൂയിസ് ആദം ആൻഡ്രൂസ് (37) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വാഴൂർ ചങ്ങനാശ്ശേരി റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗോപിനാഥക്കുറുപ്പ് എന്നയാളെ ലൂയിസ് ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ പോവുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയിൽ ഗുരുതരമായ പരിക്കേറ്റ ഗോപിനാഥ് കുറുപ്പിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . തുടർന്ന് നടത്തിയ അന്വേഷണത്തിൽ കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ ഋഷികേശൻ നായരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :