video
play-sharp-fill

കണ്ടത് വിസ്‌മയം, കാണാനുള്ളത് അതിവിസ്മയം….!  ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പുതിയ വീഡിയോ പുറത്ത്; വീഡിയോ കാണാം

കണ്ടത് വിസ്‌മയം, കാണാനുള്ളത് അതിവിസ്മയം….! ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പുതിയ വീഡിയോ പുറത്ത്; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കൊച്ചി: വന്‍ താരനിരയില്‍ മണിരത്നം ഒരുക്കിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

ഇപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലെെക്ക പ്രൊഡക്ഷന്‍സാണ് റിലീസ് വിവരം പങ്കുവച്ചത്.
വീഡിയോ കാണാം

വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ അടങ്ങുന്ന ചെറു വീഡിയോയും പ്രഖ്യാപനത്തിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

സെപ്തംബറിലാണ് ഒന്നാം ഭാഗം റിലീസിനെത്തിയത്.
ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ മിന്നും വിജയം സ്വന്തമാക്കിയിരുന്നു.

വന്‍താരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ് ,റഹ്മാന്‍ തുടങ്ങി നീണ്ട താരനിര അണിനിരന്നിരുന്നു.