പന്തളം കുളനടയില്‍ പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവാവ് കടന്നുപിടിച്ചു; പരാതിയുമായി കോട്ടയം സ്വദേശിനി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പന്തളം: പൊലീസെന്ന് പരിചയപ്പെടുത്തി യുവാവ് കടന്നു പിടിച്ചെന്ന് കോട്ടയം സ്വദേശിനിയുടെ പരാതി.

കുളനടയില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡില്‍ കുളനട മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം.

കാക്കി വേഷം ധരിച്ച യുവാവ് യുവതിയെ സമീപിച്ച ശേഷം ഇവിടങ്ങളില്‍ ബംഗാള്‍ സ്വദേശികളുടെ ശല്യം ഉണ്ടെന്നും പന്തളം പൊലീസ് സ്റ്റേഷനിലെ സൈബര്‍ സെല്ലില്‍ ജോലിചെയ്യുന്ന പൊലീസുകാരന്‍ ആണെന്നും സ്വയം പരിചയപ്പെട്ട് നടപ്പാതയിലൂടെ സഹായിയായി ഒപ്പം കൂടുകയായിരുന്നു.

പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.