തിരുവല്ലയിൽ ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്ക് നേരെ അസഭ്യവും കയ്യേറ്റ ശ്രമവും; യുവാവ് അറസ്റ്റിൽ

Spread the love

പത്തനംതിട്ട: തിരുവല്ലയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അയല്‍ക്കാരിയുടെ വിവരം തിരക്കിയെത്തിയതായിരുന്നു ഷിജു. ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഷിജു ഡോക്ടര്‍മാരായ ലക്ഷ്യ ശശികുമാര്‍, ലീന എന്നിവരോട് തട്ടിക്കയറി. ജീവനക്കാരെയും അസഭ്യംവിളിച്ചതായയും പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ ബഹളം വെയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റോളം ഷിജുവിന്റെ പ്രകടനം തുടര്‍ന്നു. ഇതിനിടെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group