video
play-sharp-fill

വിദേശത്ത് നിന്നും സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയും സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂരില്‍ പിടിയില്‍ ; എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം ഇവരിൽ നിന്ന് കണ്ടെത്തി

വിദേശത്ത് നിന്നും സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയും സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂരില്‍ പിടിയില്‍ ; എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം ഇവരിൽ നിന്ന് കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ദുബൈയില്‍ നിന്നും സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിൻ്റെ പിടിയിലായി.

ഡിസംബർ 22നാണ് സംഭവം. ദുബൈയില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബത്തേരി സ്വദേശിനി ഡീനയും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്ന സഹദും ജംനാസുമാണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീന മുന്‍പും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കരിപ്പൂര്‍ പൊലീസ് പറയുന്നു. കസ്റ്റംസിനെയും സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ സംഘത്തെയും വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവുമായി ഒത്തുചേര്‍ന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസിനെ കബളിപ്പിച്ച് കാറില്‍ അതിവേഗത്തില്‍ പാഞ്ഞ ഡീനയെയും സംഘത്തെയും പിന്തുടര്‍ന്നാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.