പോക്സോ വകുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ:പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് അറസ്റ്റ് ചെയ്തത്.
സുനീഷ്നെതിരെ പോസ്കോ വകുപ്പും പോലീസ് ചുമത്തിട്ടുണ്ട്

രണ്ടു ദിവസം മുന്‍പാണ് പരാതി പയ്യന്നൂര്‍ പൊലീസിന് ലഭ്യമാകുന്നത്.പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡന വിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. ഇന്ന് ഉച്ചയോടുകുടെ സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group