
താഴത്തങ്ങാടി ഇരട്ടക്കൊല: പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു; പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം
സ്വന്തം ലേഖിക
കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു.
ജാമ്യം അനുവദിക്കപ്പെട്ട് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷമാണ് ബിലാല്‍ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂര്‍ മാലിയില്‍പറമ്പില്‍ ബിലാലി(24)നാണു പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജയചന്ദ്രന്‍ കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന്‍ ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാലുമാണ് ബിലാലിന്‍റെ ജയില്‍മോചനം വൈകിയത്.
2020 ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവര്‍ വീടിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ ഷീന വീട്ടില്‍ വച്ചുതന്നെയും ഭര്‍ത്താവ് സാലി നാല്‍പത് ദിവസത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചും മരിച്ചു. സംഭവത്തില്‍ രണ്ടു ദിവസത്തിനുശേഷം പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു.
ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തില്‍ വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണു കോടതി പ്രതിക്ക് കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചത്.