
അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ സ്വാമിപാദപുരസ്കാരം ഭക്തിഗാനസാമ്രാട്ട് കെ.ജി.ജയന്; 18,018 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും മന്ത്രി വി.എൻ. വാസവൻ കൈമാറും
സ്വന്തം ലേഖിക
കോട്ടയം: അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ ഈ വർഷത്തെ സ്വാമിപാദപുരസ്കാരത്തിന് സുപ്രസിദ്ധ ഭക്തിഗാനസാമ്രാട്ട് കെ.ജി.ജയൻ (ജയവിജയ) അർഹനായി.
ഭക്തിപ്രചാരണ രംഗത്ത് അമൂല്യ സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയം അയ്യപ്പസേവാസംഘം സ്വാമിപാദപുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി മകരവിളക്ക് ദിവസം ലക്ഷക്കണക്കിന് ഭക്തർക്ക് മുമ്പിൽ അയ്യപ്പഭക്തിഗാനം പാടി ശബരിമല സന്നിധാനത്ത് മകരവിളക്ക് സമയത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കിയിരുന്ന കെ.ജി.ജയനെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുരസ്കാരം കൈമാറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

18,018 രൂപയും
(1,018 – രൂപയും 31,001 – രൂപ വീതം 1 പടിയിൽ സമർപ്പിക്കുന്നു) ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ശബരിമലയിലെ മണ്ഡലപൂജ ദിവസമായ ഡിസംബർ 27 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എസ്.ജയകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് സാംസ്കാരിക സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരം കൈമാറുന്നതാണ്.
50 വർഷത്തിലേറെയായി കോട്ടയൽ അയ്യപ്പഭക്തർക്കുവേണ്ടി സേവന പ്രവർത്തനങ്ങൾ ഒരുക്കുന്നതിന് മുമ്പിൽ നിൽക്കുന്ന അയ്യപ്പസേവാസംഘം കഴിഞ്ഞ വർഷം മുതലാണ് സ്വാമിപാദ പുരസ്കാരം ഏർപ്പെടുത്തിയത്. തുളസിക്കതിർ നുള്ളിയെടുത്ത്’ എന്ന ഭക്തിഗാനം പാടി പ്രചാരണം കൊടുത്തതിന് തുളസിക്കതിർ ജയകൃഷ്ണയ്ക്കായിരുന്നു ആദ്യ പുരസ്കാരം.