video
play-sharp-fill

“മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടയില്‍ 100 കോടിയുടെ സ്വത്ത്  അന്വേഷിക്കാന്‍ സിപിഎം തയാറാവുമോ?”  മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച്‌ വി.ടി ബല്‍റാം

“മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടയില്‍ 100 കോടിയുടെ സ്വത്ത് അന്വേഷിക്കാന്‍ സിപിഎം തയാറാവുമോ?” മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച്‌ വി.ടി ബല്‍റാം

Spread the love

സ്വന്തം ലേഖിക

പാലക്കാട്: സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി. ജയരാജനെതിരെ പി.ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിഷയം ഏറ്റെടുത്തു പ്രതിപക്ഷം.

സി പി എം നേതാക്കളെ പരിഹസിച്ചു കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബാല്‍റാമും ഫേസ്ബുക്ക് പോസ്റ്റിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വി.ടി.ബല്‍റാം രംഗത്തെത്തിയത്. ‘മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയാറാവുമോ’ എന്നാണ് ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ:

“ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയാറാവുമോ?”