play-sharp-fill
ഉന്തിയ പല്ലിന്റെ പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ച സംഭവം; അട്ടപ്പാടി ആനവായ് ഊരിലെ ആദിവാസി യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു; സ്വപ്നജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ  മുത്തുവും കുടുംബവും

ഉന്തിയ പല്ലിന്റെ പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ച സംഭവം; അട്ടപ്പാടി ആനവായ് ഊരിലെ ആദിവാസി യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു; സ്വപ്നജോലിയിൽ പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മുത്തുവും കുടുംബവും

പാലക്കാട്: ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിന് സംഭവിച്ച തകരാർമൂലം ആദിവാസി യുവാവിന് സർക്കാർ ജോലി നഷ്ടമായ സംഭവം. യുവാവ് ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ചത്.

മുത്തുവിന് ശസ്ത്രക്രിയ നടത്താന്‍ സന്നദ്ധത അറിയിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി രംഗത്തെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ ഉന്തിയ പല്ല് പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്താന്‍ തയ്യാറാണെന്ന് ആശുപത്രി അറിയിച്ചതിന്റെ സന്തോഷത്തിലാണ് മുത്തുവും കുടുംബവും.