video

00:00

അയ്മനം ഫെസ്റ്റ് – അരങ്ങ് – 2022; വള്ളം കളി  മത്സരം ഇന്ന്;മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും നൽകും

അയ്മനം ഫെസ്റ്റ് – അരങ്ങ് – 2022; വള്ളം കളി മത്സരം ഇന്ന്;മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും നൽകും

Spread the love

സ്വന്തം ലേഖകൻ
അയ്മനം ഫെസ്റ്റ്- “അരങ്ങ് – 2022” അനുബന്ധിച്ച് ചെറുവള്ളങ്ങളുടെ വള്ളംകളി മത്സരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചീപ്പുങ്കൽ പാലത്തിന് സമീപം പെണ്ണാർ തോട്ടിൽ നടക്കും. 9,7,5,2,1 ആളുകൾ വീതം പങ്കെടുക്കുന്ന വള്ളങ്ങൾ ആണ് മത്സരരംഗത്ത് മാറ്റുരയ്ക്കുന്നത്. വള്ളംകളി മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും ഉണ്ടായിരിക്കും.വള്ളംകളി സംഘടക സമിതി ചെയർമാൻ മനോജ്‌ കരീമഠം, വള്ളംകളി കമ്മിറ്റി കൺവീനർ ബാബു ഉഷസ് എന്നിവർ അറിയിച്ചു.

9 ആൾ –
ഒന്നാം സമ്മാനം -10000/-. രണ്ടാം സമ്മാനം – 7000/-.
7 ആൾ –
ഒന്നാം സമ്മാനം – 7000/-. രണ്ടാം സമ്മാനം -5000/-.
5 ആൾ –
ഒന്നാം സമ്മാനം -5000/-. രണ്ടാം സമ്മാനം- 3000/-
2 ആൾ –
ഒന്നാം സമ്മാനം – 2001/-. രണ്ടാം സമ്മാനം -1001/-
1 ആൾ –
ഒന്നാം സമ്മാനം -1500/-. രണ്ടാം സമ്മാനം -500/-.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 9446822684,9895427582,9288139568, 9567225057.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :