ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വകഭേദമേതെന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു;ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു.
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തി വകഭേദം ഏതെന്ന് ഉറപ്പു വരുത്തും.. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ സ്വയം നിരിക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.നേരത്തെ, ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയിലാണ് രാജ്യം. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് 7 വകഭേദത്തിന് നാല് മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
വാക്സിനേഷനിലൂടെയോ ആർജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്നാണ് റിപ്പോർട്ട്.ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group