തിരുവല്ല കുറ്റപ്പുഴയിൽ നരബലിശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തില്‍: കര്‍ണ്ണാടക കുടക് സ്വാദേശിനിയായ യുവതി മുൻപും വന്നിട്ടുണ്ടെന്നും മൂന്ന് ദിവസം കൊണ്ട് 21000 രൂപ സമ്പാദിച്ചാണ് മടങ്ങിയതെന്നും ഇടപാടുകാരിയായ അമ്പിളിയുടെ മൊഴി; കൊച്ചിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭര്‍ത്താവും കാമുകനുമുണ്ട്, യുവതി സ്ഥിരം മദ്യാപാനിയെന്നും ഇടനിലക്കാരി; സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിരങ്ങൾ

Spread the love

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴ കേന്ദ്രീകരിച്ച്‌ നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കുറ്റപ്പുഴയിലെ വീട് വ്യഭിചാര കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഈ വീട്ടില്‍ നിന്നും ആണ് യുവതി ഓടിപ്പോയതായി പറയുന്നത്. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താമെന്ന് പറഞ്ഞാണ് കുടക് സ്വദേശിനിയെ ഇവിടേക്ക് എത്തിച്ചതെന്നാണ് പറഞ്ഞിട്ടുള്ളത്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ചുറ്റും കളം വരച്ച്‌ പൂക്കള്‍ വിതറിയെന്നും മഞ്ഞള്‍ പൊടി, വാള്‍ എന്നിവ കണ്ടെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.

അതേസമയം സ്ഥാപനം നടത്തി വന്ന അമ്പിളി ഇതെല്ലാം ഇപ്പോള്‍ പോലീസിന് മുന്നില്‍ നിഷേധിച്ചിരിക്കുകയാണ്. തിരുവല്ല ഡി വൈ എസ് പി രാജപ്പന്‍ റാവുത്തര്‍ അമ്പിളിയുടെ വിശദമായ മൊഴി വ്യാഴാഴ്ച വൈകിട്ടോടെ രേഖപ്പടുത്തിയിരുന്നു. അമ്പിളിയുമായി ബന്ധപ്പെട്ട സംഘം പല സ്ഥലങ്ങളിലും ഇത്തരത്തില്‍ വ്യഭിചാര കേന്ദ്രങ്ങള്‍ നടത്തുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവും പ്രായപൂര്‍ത്തി ആയ രണ്ട് ആണ്‍ മക്കളുമുള്ള ഇവര്‍ കുടുംബ സമേതം എത്തിയാണ് വീടുകള്‍ ഇതിനായി വാടകക്ക് എടുക്കാറുള്ളത്. സ്വിഫ്റ്റ് കാറിലാണ് ഇവരുടെ യാത്രകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടപാടുകാരായി എത്തുന്നവര്‍ക്ക് താമസം, ഭക്ഷണം, മദ്യം എല്ലാം ഇവരുടെ കേന്ദ്രത്തില്‍ നല്‍കും ഒപ്പം വില്‍പ്പനക്ക് വെച്ചിരിക്കുന്ന പെണ്ണിനേയും നല്‍കും. കുടക് സ്വദേശിനിയും മദ്യത്തിന് അടിമ ആയിരുന്നതായാണ് അമ്ബിളി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എപ്പോഴും മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ ഇടപാടുകാര്‍ക്ക് അവരെ നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഇടപാടുകാര്‍ക്ക് പലപ്പോഴും ഇത് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സംഭവ ദിവസവും സ്ഥിതി ഇത് തന്നെ ആയിരുന്നതായി ഇടനിലക്കാരി അമ്ബിളി പറയുന്നു. വാടകക്ക് എടുക്കുന്ന വീടുകളില്‍ എല്ലാവരും ഒരുമിച്ച്‌ താമസിക്കുന്നതിനാല്‍ വന്നു പോകുന്നവരെ കുറിച്ച്‌ ആരും കൂടുതലായി തെരക്കാറില്ല. നേരത്തെയും കര്‍ണ്ണാടക സ്വാദേശിനി ആയ യുവതി മൂന്ന് ദിവസം കൊണ്ട് 21000 രൂപ സമ്ബാദിച്ചാണ് മടങ്ങിയതെന്നാണ് അമ്ബിളി പറഞ്ഞിരിക്കുന്നത്.

കൊച്ചിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭര്‍ത്താവും കാമുകനും ഉണ്ട്. ഇതിനിടയിലാണ് ധന സമ്ബാദനത്തിനായി ശരീര വില്‍പ്പന നടത്തി വന്നിരുന്നത്. ഇതിനിടയില്‍ ഇവരുടെ കാമുകന്‍ അനുജത്തിയുമായി അടുപ്പത്തില്‍ ആകുകയും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തതോടെ ഇതില്‍ നിന്നും ഇയാളെ പിന്തിരിപ്പിക്കാന്‍ പൂജ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പൂക്കളും മഞ്ഞളും വാളും ഒക്കെ വന്നതെന്ന് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയും ദുരൂഹത നീങ്ങാനുണ്ടെന്നാണ് പോലീസ് പറയുന്നത്.