എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട സഹായി;പേഴ്സണല്‍ സ്റ്റാഫിന്‍റെ അകാലത്തിലുള്ള മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മാണി സി.കാപ്പന്‍ എംഎല്‍എ;വൈറലായി ഫേസ്ബുക് കുറിപ്പ്

Spread the love

കോട്ടയം: പേഴ്സണല്‍ സ്റ്റാഫിന്‍റെ അകാലത്തിലുള്ള മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മാണി സി.കാപ്പന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

video
play-sharp-fill

ഒരു പൊതു പ്രവര്‍ത്തകനെ ജനങ്ങളുമായി അടുപ്പിക്കുന്നതില്‍ രാഹുലിനുള്ള കഴിവും എടുത്തു പറയുന്നു.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
എന്‍റെ പേഴ്സണല്‍ സ്റ്റാഫും യാത്രകളില്‍ സഹായി ആയും സാരഥിയായും കൂടെയുണ്ടായിരുന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍, രാഹുല്‍ ജോബി ഏറ്റുമാനൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്ബോഴുള്ള മിതത്വവും ആളുകളോട് ഇടപെടുമ്ബോഴുള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിര്‍ത്തിയിരുന്നു.
ഒരു പൊതുപ്രവര്‍ത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ വിലയിരുത്തല്‍ ശരിയാണെങ്കില്‍ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തില്‍ വിട്ടുപിരിഞ്ഞത്.

തകര്‍ന്ന മനസ്സുമായി ഇരിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോട് പറയാന്‍ അര്‍ത്ഥവത്തായ ആശ്വാസവാക്കുകള്‍ ഇല്ല എന്നറിയാം… പ്രിയ രാഹുലിന്‍റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു.. ആദരാഞ്ജലികള്‍.