
സ്വന്തം ലേഖിക
കോട്ടയം: മണർകാട് നാലുമണിക്കാറ്റ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
നെടുംകുന്നം അരുണിപ്പാറ സ്വദേശി കടൂർ വീട്ടിൽ ഗോപിനാഥൻ നായരുടെ മകൻ പ്രദീപ്കുമാറാണ് (44) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അപകടം ഉണ്ടായത്.
പിന്നിൽ നിന്നെത്തിയ കാർ, പ്രദീപിനെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.
ഹെൽമറ്റ് തെറിച്ചു പോയതോടെ
തലയ്ക്കും ,കൂടാതെ വാരിയെല്ലുകൾക്കും, ആന്തരീകാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ പ്രദീപിൻ്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സംസ്ക്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
കോട്ടയത്ത് ആർപ്പൂക്കരയിലെ സ്വകാര്യ അരി മില്ല് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന പ്രദീപ് രാവിലെ ജോലി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു സംഭവം.
പ്രദീപിനെ ഇടിച്ചിട്ട സ്വിഫ്റ്റ് ഡിസൈർ കാർ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ മണർകാട് പോലീസ് കണ്ടെത്തിയിരുന്നു.
നാലുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം റോഡിലാണ് അപകടം ഉണ്ടായത്.