രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ; പഠിച്ചത് യൂ ട്യൂബ് നോക്കി;ഗൂഗിൾ പ്ലേസ്റ്റോറിൽ chorodehs എന്ന് ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും

Spread the love

സ്വന്തം ലേഖകൻ
വടകര : രക്ഷിതാക്കൾക്ക് വേണ്ടി ആപ്പ് നിർമ്മിച്ച് എട്ടാം ക്ലാസുകാരൻ. ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹാവിഷ് ലിജിനാണ് ആൻഡ്രോയിഡ് ആപ്പ് ഒരുക്കിയത്. കുട്ടികളുടെ പരീക്ഷ സ്കോർ രക്ഷിതാക്കൾക്ക് മൊബൈൽ ഫോൺ വഴി അറിയാൻ ആണ് ഈ ആപ്പ്. അധ്യാപക ദമ്പതിമാരായ വില്യാപ്പള്ളിയിൽ എബി ലിജിൻ ഇന്ത്യയും ടി കെ പി ജി യുടെ മകനാണ് ഹാവിഷ്.

ഒട്ടേറെ രക്ഷിതാക്കൾ നിലവിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട് ഗൂഗിൾ പ്ലേസ്റ്റോറിൽ chorodehs എന്ന് ടൈപ്പ് ചെയ്താൽ ആപ്പ് ലഭിക്കും
തുടർന്ന് സ്കൂളിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒ ടി പി നൽകിയാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും .സ്വന്തം കുട്ടിയുടെ മാർക്ക് മാത്രമേ രക്ഷിതാവിന് അറിയാൻ സാധിക്കു.

ആപ്പ് നിർമാണത്തിൽ ഏറെ താല്പര്യമുള്ള ഹാ വിഷ് ഇപ്പോൾ ജാവ കോഴ്സിന് ചേർന്നിട്ടുണ്ട് .ഇൻറർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും യൂട്യൂബ് നോക്കിയും ആണ് ആപ് നിർമ്മാണം പഠിച്ചത് .ഗൂഗിൾ സബ് ഡിവിഷൻ ആയ ഫയർ ബേസിൽ ആണ് ഈ ആപ്പിൻ്റെ ഡേറ്റാബേസ് ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group