video
play-sharp-fill

അമ്പലപ്പുഴയിൽ എംഡിഎംയുമായി പിടിയിലായ പ്രതി പോലീസിന് നേരെ വാൾ വീശി;  വധശ്രമ   കേസിലെ പ്രതിയെ സഹസികമായി പിടികൂടി പോലീസ് ; പിടിയിലായത് ആലപ്പുഴ സ്വദേശിയായ 21 കാരൻ

അമ്പലപ്പുഴയിൽ എംഡിഎംയുമായി പിടിയിലായ പ്രതി പോലീസിന് നേരെ വാൾ വീശി; വധശ്രമ കേസിലെ പ്രതിയെ സഹസികമായി പിടികൂടി പോലീസ് ; പിടിയിലായത് ആലപ്പുഴ സ്വദേശിയായ 21 കാരൻ

Spread the love

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: പോലീസിൽ നിന്ന് രക്ഷപ്പെടാൻ എംഡിഎംയുമായി പിടിയിലായ യുവാവിന്റെ പരാക്രമം. പിടിയിലായതോടെ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു . ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അർധരാത്രി പറവൂർ ഷാപ്പ് മുക്ക് റെയിൽവേ ക്രോസിന് സമീപം വാഹന പരിശോധനക്കിടെ സ്കൂട്ടറിലെത്തിയ രണ്ടുപേരെ തടഞ്ഞ് പരിശോധിക്കുമ്പോഴാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന വിച്ചു വാൾ ഊരി പൊലീസിനു നേരെ വീശി രക്ഷപ്പെടാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഈ സമയം സ്കൂട്ടർ ഓടിച്ചിരുന്നയാൾ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈയിൽനിന്ന് 650 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.