video
play-sharp-fill

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ്  മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സ; മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് ഹാർട്ട് അറ്റാക്ക് മുതൽ സകലതും വരാൻ സാധ്യതയെന്ന് ഡോക്ടർമാർ; കൈക്കൂലിക്കാരിയെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സ; മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് ഹാർട്ട് അറ്റാക്ക് മുതൽ സകലതും വരാൻ സാധ്യതയെന്ന് ഡോക്ടർമാർ; കൈക്കൂലിക്കാരിയെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സയെന്ന് റിപ്പോർട്ട്.

അറസ്റ്റിന് ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് മായയെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടറുടെ സ്വാധീനഫലമായി അവിടെ സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കുകയായിരുന്നു ആരോഗ്യ വിഭാഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിജിലൻസ് കോടതി റിമാന്റ് ചെയ്ത ഡോക്ടർക്ക് ശാരിരിക അസ്വസ്തതകൾ ഉണ്ടായതിനേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലാക്കി.
മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പരിശോധനകൾ നടത്തിയപ്പോൾ ഹൃദയസംബന്ധമായ രോ​ഗങ്ങൾ ഉൾപ്പെടെയുണ്ടന്നാണ് ഡോക്ടർമാരുടെ വാദം.

യുവതിയുടെ ഗര്‍ഭപാത്ര സംബന്ധമായ ചികിൽസക്ക് സമീപിച്ചപ്പോള്‍ തന്നെ ആദ്യപടിയായി 500 രൂപാ ഫീസ് ചോദിച്ചു വാങ്ങിയിരുന്നു. തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് അതിന്റെ ഫീസായി 5000 രൂപാ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.

ഉടൻ ഇവരുടെ ഭര്‍ത്താവ് വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന്‍ പ്രകാരം വിജിലന്‍സ് നല്‍കിയ 5000 രൂപയുമായി ഡോക്ടറുടെ വീട്ടിലെത്തിയ യുവതി പണം നല്‍കി. ഡോക്ടർ പണം വാങ്ങിയതോടെ വിജിലന്‍സ് ഉദ്യോഗസ്ഥർ ഡോക്ടറെ പിടികൂടുകയുമായിരുന്നു.

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റിമാന്റ് ചെയ്യുകയാണ് പതിവ്. എന്നാൽ മായാരാജിനെ റിമാന്റ് ചെയ്തതോടെ ശാരിരിക അവശത ഉണ്ടാകുകയും ഉടൻ മെഡിക്കൽ കോളേജിലെത്തിക്കുകയുമായിരുന്നു. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ഡോക്ടർക്ക് ഗുരുതര രോഗമുണ്ടെന്ന് മറ്റ് ഡോക്ടർമാർ വിധിയെഴുതി. ഇതോടെ മെഡിക്കൽ കോളേജിൽ സുഖ ചികിൽസയും തുടങ്ങി. ഡോക്ടറാകട്ടെ സുഖ ചികിൽസയിലിരുന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലുമാണ്.

കോട്ടയം വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പി ഷാജു ജോസ്, സിഐ മാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള, കെ ആർ കിരൺ , എസ് ഐ മാരായ സ്റ്റാൻലി തോമസ്, ഷാജികുമാർ , സിപിഒ മാരായ രഞ്ജിനി, ജാൻസി , അരുൺ രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.