
സ്വന്തം ലേഖിക
പത്തനംതിട്ട: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായരുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്.
ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായര്‍ എന്ന ജ്യോതി വാങ്ങിയത്. യുവതിയുടെ പരാതിയില്‍ കീഴ്‍വായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ചയാണ് ദിവ്യയ്ക്കെതിരെ കീഴ്‌വായ്പൂര്‍ പൊലീസിന് പരാതി ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂലായ് മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ ദിവ്യ നായര്‍ക്ക് പണം കൈമാറിയത്.
ടൈറ്റാനിയത്തില്‍ ‘ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാര്‍ത്ഥികള്‍ ദിവ്യ നായര്‍ക്ക് പണം അയച്ച യൂണിയന്‍ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പല തവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
ടൈറ്റാനിയത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
2018 മുതല്‍ ദിവ്യ നായര്‍ വിവിധ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയിരുന്നു.
ടൈറ്റാനിയത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ദിവ്യ നായര്‍ തട്ടിപ്പ് നടത്തിയെന്ന സൂചന പൊലീസിന് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥീരീകരണമുണ്ടാവുന്നത് ആദ്യമാണ്.
കീഴ്‌വായ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിവ്യ നായരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനടക്കമുള്ള നടപടികളിലേക്ക് പൊലീസ് അടുത്ത ദിവസം കടക്കും.



