video
play-sharp-fill

കുമളിയിൽ കമ്പം റോഡിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴുപേര്‍ മരിച്ചു;ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം

കുമളിയിൽ കമ്പം റോഡിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴുപേര്‍ മരിച്ചു;ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം

Spread the love

കുമളി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു.

കുമളി കമ്പം റോഡിൽ തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്.ഒരു കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകർ ദർശനം കഴിഞ്ഞ് മടങ്ങുബോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തിലിടച്ച് മറിഞ്ഞ വാഹനം മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം തമിഴ്നാട്ടിലേക്ക് എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്ക് പതിച്ചെന്നാണ് നിഗമനം.

വാഹനത്തിൽ കുടങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തു .ഇടുക്കി ജില്ലാ കളക്ടറെ രക്ഷാപ്രവർത്തനത്തിൻ്റെ ഏകോപന ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.